കരിയം ദേവീക്ഷേത്രം
കേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് കരിയം ദേവിക്ഷേത്രം.
ശ൦ഖു ചക്രധാരിയും അഭയവരദ മുദ്രകളോടും കൂടിയ ചതുർബാഹുവായ ശ്രീദുർഗാദേവിയും
ക്ഷിപ്രപ്രസാദിനിയും ഉഗ്രരൂപിണിയുമായ ഭദ്രകാളിദേവിയേയും നാലമ്പലത്തിനുള്ളിൽ കിഴക്കുദർശനത്തിൽ രണ്ടു ശ്രീകോവിലുകളിലായി തുല്യപ്രാധാന്യത്തോടെ ആരാധിച്ചുവരുന്ന
തെക്കൻ കേരളത്തിലെ പ്രധാന മഹാക്ഷേത്രങ്ങളിൽ ഒന്നാണ് കരിയംദേവിക്ഷേത്രം.
തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോകുന്ന ദേശീയ പാതയിൽ ശ്രീകാര്യം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോ മീറ്റർ മാത്രം അകലെ
സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ പുണ്യഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള രാജവംശ കാലഘട്ടത്തോടനുബന്ധിച്ചു
തിരുവിതാംകൂർ മേഖലയിൽ ക്ഷിപ്രപ്രസാദിനിയായ ദേവിയുടെ സാന്നിദ്ധ്യം കൊണ്ട് ശ്രേദ്ധേയമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കരിയം ദേവിക്ഷേത്രം.
അതുകൊണ്ടു തന്നെ ഈ ക്ഷേത്രത്തിനു അനേകം നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പഴമക്കാർ പറഞ്ഞു വരുന്നു.
നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള ഈ മഹാക്ഷേത്രം
എന്ന് ഈ നാടിനു ദിവ്യ തേജസ്സായി വിളങ്ങുന്നു. അനുഗ്രഹദായിനിയായ ദേവീമാരുടെ ചൈതന്യം തിളങ്ങുന്ന ക്ഷേത്രനടയിൽ
എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ദേവീമാരുടെ അനുഗ്രഹങ്ങളും ആഗ്രഹ സാഫല്യവും ഉണ്ടാകുമെന്നു അനുഭവസാക്ഷ്യം.
ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളിൽ ശ്രീ ഗണപതി ഭഗവാനെയും, ശ്രീ ഭുവനേശ്വരി ദേവിയെയും, കൂടാതെ നാലമ്പലത്തിനു പുറത്തായി
ശ്രീ നാഗരാജാവിനെയും, ശ്രീ മാടൻ തമ്പുരാനെയും ഉപദേവന്മാരായി പ്രതിഷ്ഠിച്ചു ആരാധിച്ചു പോരുന്നു.
കേരളത്തിന്റെ ആധ്യാത്മിക നവോത്ഥാനത്തിന് നേതൃത്വം നൽകിയ പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലമായ കണ്ണമ്മൂല എവിടെനിന്നും ഏകദേശം അഞ്ചു കിലോമീറ്റർ തെക്കും,
ശ്രീനാരായണ ഗുരുദേവൻ്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലം ഇവിടെനിന്നും ഏകദേശം രണ്ടു കിലോമീറ്റർ വടക്കും സ്ഥിതി ചെയ്യുന്നു. ഈ പുണ്യാത്മാക്കളുടെ പാദസ്പർശവും സാന്നിധ്യവും
ഈ ക്ഷേത്ര ഭൂമിയെ ധന്യമാക്കിയിട്ടുള്ളതായി പൂർവികർ പറഞ്ഞു വരുന്നു.
നമ്മുടെ പൂർവികർ വ്യെക്തിയുടെ സുഖവും ശ്രേയസ്സും, ഉയർച്ചയും, ആത്മീയ ഉന്നമനത്തിനും വേണ്ടി മാത്രമായിരുന്നില്ല
ക്ഷേത്രങ്ങൾ നിർമ്മിച്ചത്. മറിച്ചു സാമൂഹ്യ നാംനാക്കും "ലോകാസമസ്താ സുഖിനോഭവന്തു" എന്ന ഉദാത്ത ആശയത്തിന്റെ സാക്ഷാത്കാരത്തിനും
കൂടി ആയിരുന്നു.
ആദ്ധ്യാത്മികമായ ഉണർവ് നൽകി ജീവിതത്തിന്റെ ആത്യന്തികമായ അർത്ഥം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് ക്ഷേത്രങ്ങളുടെ മുഖ്യ ധർമം.
ഈ ധർമം പ്രവർത്തിക മാക്കി കൊണ്ടിരിക്കുന്ന ഒരു അദ്ധാത്മിക കേന്ദ്രം കൂടിയാണ് കാരിയം ദേവി ക്ഷേത്രം.
ജീവിത വിജയത്തിനാവശ്യമായ മനോബലത്തിനായി ശക്തി സ്വരൂപിണിയായ ദേവിമാരുടെ അനുഗ്രഹത്തിനായി നിരവധി ഭക്ത ജനങ്ങൾ എല്ലാ ദിവസവും എവിടെ എത്തിച്ചേരുന്നു.
ദേവിമാരുടെ അനുഗ്രഹത്തിനും ആശിർവാദത്തിനുമായി എല്ലാ ഭക്തജനങ്ങളെയും കരിയം ദേവീക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.