ദുർഗ്ഗാ ദേവി
ഹൈന്ദവ വിശ്വാസപ്രകാരവും, ശക്തി സമ്പ്രദായ പ്രകാരവും ലോകമാതാവായ ആദിശക്തി എന്നാണ് ദുർഗ്ഗ അറിയപ്പെടുന്നത്. മറ്റെല്ലാ ദേവിമാരും, ത്രിമൂർത്തികളും ദുർഗ്ഗയുടെ വിവിധ ഭാവങ്ങളാണ് എന്നാണ് ശക്തി ഉപാസകരുടെ വിശ്വാസം. അതിനാൽ മഹാദേവി എന്ന് ദുർഗ്ഗ അറിയപ്പെടുന്നു. ആദിമൂല ഭഗവതിയായ ആദിപരാശക്തിയുടെ പ്രധാന ഭാവമായതിനാൽ ശക്തിസ്വരൂപിണിയാണ് ദുർഗ്ഗ എന്നാണ് സങ്കല്പം. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് പ്രധാനഭാവങ്ങളും ഭഗവതിക്കുണ്ട്. കർമം ചെയ്യാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായാണ് ഈ മൂന്ന് രൂപങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഐശ്വര്യം ആഗ്രഹിക്കുന്നവർ ഭഗവതിയെ ഭജിക്കണം എന്നാണ് വിശ്വാസം. ദേവി മഹാത്മ്യത്തിലെ 'സർവ്വ മംഗളമാംഗല്യേ' എന്ന് തുടങ്ങുന്ന പ്രസിദ്ധമായ സ്തുതി ഭഗവതിയെ ഉദ്ദേശിച്ചുള്ളതാണ്. ദുർഗ്ഗ സംരക്ഷണത്തിന്റെ ഒരു കവചമാണ്, ഭയത്തിൽ നിന്നും മോചിപ്പിക്കുന്നവളാണ്, ദുരിതങ്ങളെ തരണം ചെയ്യാൻ ശക്തി നൽകുന്നവളാണ്, ദുർഗതികളിൽ തുണയാണ്, സമ്പത്തും ഐശ്വര്യവും നൽകുന്നവളാണ്, ദുഷ്ടന്മാരെ സംഹരിക്കുന്നവളാണ്, ജീവിതവിജയം നൽകുന്നവളാണ്, മോക്ഷദായിനിയാണ്, കാരുണ്യമൂർത്തിയാണ്, മാതൃവാത്സല്യം ചൊരിയുന്നവളാണ് എന്നെല്ലാം ദേവി പുരാണങ്ങളിൽ കാണാം. പ്രാചീന കാലത്തെ അമ്മദൈവ ആരാധനയുടെ പിന്തുടർച്ച ആയാണ് ഭഗവതി പൂജ ആരംഭിച്ചത്. സ്ത്രീ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പം എന്ന നിലയ്ക്കാണ് ഭഗവതിയെ കണക്കാക്കുന്നത്.

വിശ്വാസം
ശാക്തേയസമ്പ്രദായമനുസരിച്ചു ദേവി ആദിപരാശക്തിയുടെ മൂർത്തരൂപമാണ് ദുർഗ്ഗ. പതിനാറ് കൈകൾ ഉള്ളതും, സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും, തൃക്കണ്ണ്, കിരീടം, ചന്ദ്രക്കല, തൃശൂലം തുടങ്ങിയ ആയുധങ്ങൾ ധരിച്ചവളും, ശക്തിയുടെ പ്രതീകവുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ശക്തി, വീര്യം, വിജയം, ഐശ്വര്യം എന്നിവയുടെ പ്രതീകമാണ് ദുർഗ. ദു:ഖങ്ങളിൽ നിന്നും ദുർഗതികളിൽ നിന്നും രക്ഷിക്കുന്നവളാകയാൽ ദേവിക്ക് ദുർഗ്ഗാ എന്നു നാമം ലഭിച്ചു എന്ന് ഒരു വിശ്വാസം. ഭയത്തിൽ നിന്നും മോചിപ്പിച്ചു ഭക്തരുടെ അഭിലാഷങ്ങൾ സാധിപ്പിക്കുന്നവളാണ് ദുർഗാ ഭഗവതി എന്ന് വിശ്വസിക്കപ്പെടുന്നു. 'സർവ്വസ്വരൂപേ സർവേശേ, സർവ്വശക്തി സമന്വിതേ, ഭയേഭ്യസ്ത്രാഹിനോ ദേവി, ദുർഗേ ദേവി നമോസ്തുതേ' എന്ന ദേവി മഹാത്മ്യത്തിലെ സ്തുതിയിൽ ഇത് വ്യക്തമാക്കുന്നു. കരിയം ദേവീക്ഷേത്രത്തിൽ ദുർഗ്ഗാദേവിയെ ശാന്ത സ്വരുപിണിയായി ആരാധിച്ചു വരുന്നു.
ദേവി മന്ത്രം
സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ"
- നിത്യപൂജ 1300
- ഭഗവതിസേവ 500
- ഭഗവതിസേവ (പൗർണമി) 400
- ത്രികാലപൂജ 4000
- മുഴുക്കാപ്പ് 750
- തിരുവാഭരണം ചാർത്ത് 500
- ഉദയാസ്തമനപൂജ 25000
- നവകം 4000
- കലശാഭിഷേകം 300
- പുഷ്പാഭിഷേകം 10000
- തേനഭിഷേകം 300
- നല്ലെണ്ണ അഭിഷേകം 200
ഭദ്രകാളി ദേവി
സൃഷ്ടിയുടെ അടിസ്ഥാനം സ്ത്രീയാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് ആദിമൂല
ഭഗവതിയായ ആദിപരാശക്തിയുടെ പ്രതീകമായി കാളിയെ ആരാധിച്ചു
തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന്
തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം
ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നായി മഹാകാളിയെ
കണക്കാക്കുന്നു. ഭാരതത്തിലെമ്പാടും മഹാകാളി ആരാധിക്കപ്പെടുന്നു.
മലയാളികളുടെ കുലദൈവം കൂടിയാണ് ഭദ്രകാളി. ശ്രീഭദ്ര, ഭദ്രാഭഗവതി
ചുരുക്കത്തിൽ ഭഗവതി എന്നും പൊതുവേ അറിയപ്പെടുന്നു. "ഭദ്രമായ കാലത്തെ
നല്കുന്നവൾ, മംഗളമായ കാലത്തെ നൽകുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന
വാക്കിന്റെ അർത്ഥം. അയോധനകലകളുടെ ദൈവമായി കളരികളിലും കാളീപൂജ
പതിവായിരുന്നു. അതിനാൽ കളരി പരമ്പര ദൈവമായും ഭഗവതിയെ സങ്കൽപ്പിച്ചു
വരുന്നു. കാളികാ പുരാണം കാളിയെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന
പൗരാണിക ഗ്രന്ഥമാണ്. കൂടാതെ ദേവി മഹാത്മ്യം, ദേവി ഭാഗവതം,
ശിവപുരാണം എന്നിവയിലും കാളിയുടെ വർണ്ണനകൾ കാണാവുന്നതാണ്.

വിശ്വാസം
ഹൈന്ദവ വിശ്വാസപ്രകാരം ആദിപരാശക്തിയായ കാളി വീര്യത്തിന്റെയും കരുണയുടെയും മാതൃത്വത്തിന്റെയും ദൈവമായാണ് അറിയപ്പെടുന്നത്. ദേവീഭാഗവതത്തിൽ ആദിപരാശക്തി അഥവാ ഭുവനേശ്വരിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. ശിവ പുരാണപ്രകാരം ശിവന്റെ മഹാകാലൻ എന്ന അവതാരത്തിന്റെ ശക്തിയാണ് മഹാകാളി. ശക്തി പകർന്നു നൽകുന്ന ഭഗവതി സങ്കല്പമാണിത്. മരണഭയത്തെ ഒഴിവാക്കാൻ മഹാകാളിയെ ഭജിക്കണം. കല്പാന്തത്തിൽ അഖില ബ്രഹ്മാണ്ഡത്തെയും ഭഗവതി തന്നിൽ ലയിപ്പിക്കുന്നു. പുന സൃഷ്ടിയുടേയും ശക്തി കാളിയാണ്. ശാന്തസ്വരൂപിണിയായും രൗദ്രസ്വരൂപിണിയായും കാളി വിരാജിക്കുന്നു. ശ്മശാനത്തിൽ വസിക്കുന്ന ഭഗവതി ആരോഗ്യത്തിന്റെ ദൈവം കൂടിയാണ്. മഹാമാരികളിൽ നിന്നും മഹാരോഗങ്ങളിൽ നിന്നും രക്ഷക്കായി ഭഗവതിയെ ആരാധിച്ചു കാണാറുണ്ട്. ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമായ ഭദ്രകാളി ഭയം, ശത്രുപീഡ, രോഗം, ദാരിദ്ര്യം, പ്രകൃതിദുരന്തം പോലെയുള്ള ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കുന്നവളാണ് എന്നാണ് വിശ്വാസം. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. പ്രകൃതിയെ കാളികയായി ഉപാസകർ സങ്കൽപ്പിക്കുന്നു. ദശമഹാവിദ്യകൾ, സപ്‌തമാതാക്കൾ, നവദുർഗ്ഗ എന്നിവരിൽ പ്രധാനിയായി കാളിയെ കണക്കാക്കുന്നു. ദേവീമാഹാത്മ്യത്തിൽ 1 11 -)o അധ്യായത്തിലെ നാരായണി സ്തുതിയിൽ "ജ്വാലാകരാളമത്യുഗ്രമശേഷാ സുരസൂദനം ത്രിശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ” എന്ന ശ്ലോകത്തിൽ ഭുവനേശ്വരിയുടെ കറുത്ത ഉഗ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. കരിയം ദേവീക്ഷേത്രത്തിൽ ശ്രീ ഭദ്രകാളിദേവിയെ ദുർഗ്ഗാദേവിയോടൊപ്പം തുല്യ പ്രാധാന്യത്തോടെ ആരാധിച്ചു വരുന്നു
ഭദ്രകാളീ സ്തുതി
കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ..
- നിത്യപൂജ 1300
- ഭദ്രകാളിസേവ 500
- ത്രികാലപൂജ 4000
- മുഴുക്കാപ്പ് 750
- ഉദയാസ്തമനപൂജ 25000
- ഇളംഗുരുതി 100
- കലശാഭിഷേകം 300
- നവകം 4000
- കുങ്കുമാഭിഷേകം 200
- കളഭാഭിഷേകം 8000
- പുഷ്പാഭിഷേകം 10000
- തേനഭിഷേകം 300
- നല്ലെണ്ണ അഭിഷേകം 200