ഉപദേവതകൾ
ഗണപതി
ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി, മഹാഗണപതി അഥവാ വിഘ്നേശ്വരൻ . അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. അതിനാൽ വിഘ്നേശ്വരൻ എന്നറിയപ്പെടുന്നു. പ്രപഞ്ച സൃഷ്ടാവായ ഗണേശനെ മഹാഗണപതി എന്നറിയപ്പെടുന്നു. ഗണേശന്റെ പൂർണ്ണ രൂപമാണ് മഹാഗണപതി. പൊതുവേ ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്നത് മഹാഗണപതിയാണ്. ഹിന്ദു വിശ്വാസപ്രകാരം ഏതൊരു നല്ല കാര്യം തുടങ്ങുനതിനു മുൻപ് ആദ്യം ഗണപതിയെ ആണു സ്മരിക്കാറുള്ളത്. അതിനാൽ ആദ്യപൂജിതൻ, മംഗളമൂർത്തി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഗണപതി പ്രതിഷ്ഠ കാണാം

- ഗണപതിഹോമം 150
- കറുകഹോമം 100
ഭുവനേശ്വരി ദേവി
ദേവപ്രശ്ന പ്രകാരം ക്ഷേത്ര നാലമ്പലത്തിനുള്ളിലായി ഭുവനേശ്വരിദേവിയെയും പ്രതിഷ്ഠിച്ചു ആരാധിച്ചു വരുന്നു. സർവ്വദോഷ പരിഹാര പൂജകളും, ഗൃഹദോഷ പരിഹാര പൂജകളും കൂടാതെ പുഷ്‌പാഞ്‌ജലികളും ഭുവനേശ്വരി ദേവിക്ക് നടത്തി വരുന്നു
- കുങ്കുമാഭിഷേകം 200

മാടൻ തമ്പുരാൻ
ദേവപ്രശ്ന പ്രകാരം ക്ഷേത്ര നാലമ്പലത്തിനുള്ളിലായി ഭുവനേശ്വരിദേവിയെയും പ്രതിഷ്ഠിച്ചു ആരാധിച്ചു വരുന്നു. സർവ്വദോഷ പരിഹാര പൂജകളും, ഗൃഹദോഷ പരിഹാര പൂജകളും കൂടാതെ പുഷ്‌പാഞ്‌ജലികളും ഭുവനേശ്വരി ദേവിക്ക് നടത്തി വരുന്നു
- ഭസ്മാഭിഷേകം 100

നാഗർ
ക്ഷേത്ര നാലമ്പലത്തിനു പുറത്തു കന്നി മൂലയിൽ നാഗരാജാവിന് കാവോടുകൂടിയ ആലയം പണിയുകയും അനന്തൻ സങ്കലപ്പത്തിൽ പ്രതിഷ്‌ഠ നടത്തി ആരാധിച്ചു പോരുകയും ചെയ്യുന്നു. എല്ലാമാസവും നടക്കുന്ന ആയില്യ പൂജയിലും പ്രേത്യക പൂജകളിലും പങ്കെടുക്കുവാൻ നിരവധി ഭക്തജനങ്ങൾ എവിടെ എത്തിചേരുന്നു. കൂടാതെ കന്നി മാസ ആയില്യവും തുലാ മാസ ആയില്യവും പ്രേത്യേക പൂജകളോടെ ഇ വിടെ ആഘോഷിക്കുന്നു.എല്ലാ വർഷവും വൃശ്ചിക മാസം ആയില്യത്തിന് നഗർ കളമെഴുത്തും പാട്ടും കൂടാതെ ക്ഷേത്ര തന്ത്രിയുടെ കാർമികത്വത്തിൽ നാഗരൂട്ടും നടത്തിവരുന്നു
- നാഗർപൂജ 100
- നാഗരൂട്ട് 500
- നൂറുംപാലും 80
- ദ്രവ്യ സമർപ്പണം 100