ക്ഷേത്രത്തിലെ പ്രധാനവിശേഷാൽ പൂജകളും ചടങ്ങുകളും
ഭക്തജനങ്ങൾക്ക് ആദ്ധ്യാത്മിക അവബോധം ഉണർത്തുക എന്ന ലക്ഷ്യത്തോടുകൂടി ക്ഷേത്രട്രസ്റ്റ് എല്ലാ വർഷവും ശ്രീമദ് ഭാഗവതസപ്‌താജയജ്ഞവും, ഗീതാജ്ഞാന യജ്ഞവും നടത്തി വരുന്നു ലോകത്തിന് മുന്നിൽ നമ്മുടെ ഭാരതത്തിന് അഭിമാനപൂർവ്വം ഉയർത്തിക്കാട്ടുവാൻ സാധിച്ച മഹദ് ഗ്രന്ഥങ്ങളാണ് മഹാഭാരതവും, രാമായണവും, ഭഗവത്‌ഗീതവും. ഈ മൂന്ന് ഗ്രന്ഥങ്ങളിലേയും അന്തസത്ത ഭക്തജനസമൂഹത്തിലേയ്ക്ക് എത്തിക്കുവാൻ ദാഗവതസപ്താഹ യജ്ഞത്തിലൂടെയും ഗീതാജ്ഞാനയജ്ഞത്തിലൂടെയും രാമായണത്രയാഹ യജ്ഞത്തിലൂടെയും ട്രസ്റ്റിന് സാധിച്ചിട്ടുണ്ട്.
രാമായണ മാസാചരണം
ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുടങ്ങാതെ എല്ലാ വർഷവും കർക്കിടക മാസം രാമായണ മാസമായി ആചരിച്ചു പോരുന്നു. അതിന്റെ ഭാഗമായി എല്ലാ ദിവസവും ക്ഷേത്രത്തിൽ രാമായണ പാരായണവും , കൂടാതെ ഭക്തജനങ്ങളുടെ ഭവനങ്ങളിൽ രാമായണ പാരായണവും നടത്തി വരുന്നു. അഹോരാത്ര പാരായണവും ശ്രീരാമ പാട്ടാഭിഷേകത്തോടുകൂടിയും രാമായണ മാസാചരണം സമാപിക്കുന്നു. അതിനോടനുബന്ധിച്ചു രാമായണത്തെ ആസ്പദമാക്കി വിവിധ മത്സരങ്ങളും, ആത്യാത്മിക ക്യാമ്പും സംഘടിപ്പിച്ചു വരുന്നു. നിരവധി കുട്ടികൾ ഇതിൽ പങ്കെടുക്കുവാനായി എത്തി ചേരുന്നു.

വിനായകചതുർത്ഥി
അഷ്ടദ്രവ്യകൂട്ടുഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവയോടുകൂടി വിനായകചതുർഥി ആചരിച്ചുവരുന്നു

ഭദ്രകാളിപൂജ
എല്ലാ മലയാള മാസവും ആദ്യത്തെ ചൊവ്വാഴ്‌ച ക്ഷേത്രത്തിൽ ഭദ്രകാളി പൂജ, ആയില്യം നക്ഷത്രത്തിൽ ആയില്യപൂജ, പൗർണ്ണമി ദിനത്തിൽ ഐശ്വര്യപൂജ എന്നീ പൂജകൾ നടത്തിവരുന്നു. എല്ലാ സ്ത്രീ ഭക്തജനങ്ങൾക്കും ഐശ്വര്യപൂജയിൽ പങ്കെടുക്കാവുന്നതാണ്.

ആയില്യപൂജ

ഐശ്വര്യപൂജ