ക്ഷേത്ര ട്രസ്റ്റ് നടപ്പിലാക്കി വരുന്ന സാമൂഹ്യ ക്ഷേമപദ്ധതികൾ
ക്ഷേത്രപ്രവർത്തന മേഖലയിലെ നിർദ്ധനരായ ജനങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു കൈത്താങ്ങായി നിരവധി സാമൂഹിക ക്ഷേമപദ്ധതികൾ ക്ഷേത്രട്രസ്റ്റ് നടപ്പിലാക്കി വരുന്നു.
സാന്ത്വനം ചികിത്സാ സഹായ പദ്ധതി
ഈ പദ്ധതി പ്രകാരം ക്ഷേത്രപ്രവർത്തനമേഖലയിലുള്ള നിർദ്ധനരായ രോഗികൾക്ക് അവരുടെ ചികിത്സയ്ക്ക് വേണ്ടി ട്രസ്റ്റ് സാമ്പത്തിക സഹായം നൽകി വരുന്നു. പ്രതിവർഷം 50,000 രൂപയിലേറെ ചികിത്സാ സഹായമായി നൽകി വരുന്നു.

അന്നപൂർണ്ണ അന്നദാനപദ്ധതി
കരിയം ദേവീക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും ദേവിയുടെ ജന്മനക്ഷത്രമായ ഉത്രം നക്ഷത്രത്തിലും ക്ഷേത്രവിശേഷ ദിവസങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട അനാഥാലയങ്ങളിൽ അന്നദാനം നടത്തിവരുന്നു. വളരെ മഹത്തരവും ശ്രേയസ്കരവുമായ ഈ അന്നപൂർണ്ണ അന്നദാനപദ്ധതിയിൽ പങ്കാളികളാകുവാൻ എല്ലാ ഭക്തജനങ്ങളോടും വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.

വിദ്യാഭാസ എൻഡോവ്‌മെന്റുകൾ
ക്ഷേത്രപ്രവർത്തനമേഖലയിലെ അർഹതയുള്ള വിദ്യാർത്ഥികളുടെ പഠനസഹായ പ്രോത്സാഹനാർത്ഥം ട്രസ്സ് 25ലേറെ വിദ്യാഭ്യാസ എൻഡോവ്‌മെന്‍റുകള്‍ എർപ്പെടുത്തി നൽകി വരുന്നു.

ആശ്രയ - വിധവ പെൻഷൻ പദ്ധതി
ക്ഷേത്ര ട്രസ്റ്റ് നടത്തി വരുന്ന സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് ആശ്രയ - വിധവ പെൻഷൻ പദ്ധതി. ഇതിന്റെ ഭാഗമായി ക്ഷേത്രപ്രവർത്തനമേഖലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 16 വിധവകൾക്ക് പ്രതിമാസം 500 രൂപ നിരക്കിൽ 2 വർഷത്തേയ്ക്ക് വിധവാ പെൻഷൻ നൽകിവരുന്നു.

‘കരിയത്തമ്മ’ പുരസ്ക്കാരം
കലാ, സാംസ്കാരിക, ആദ്ധ്യാത്മിക, സാമൂഹിക, ആതുരസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കോ, സംഘടനകൾക്കോ അവരുടെ പ്രവർത്തനമികവിന്റെയോ, സമഗ്ര സംഭാവനകളുടെയോ അടിസ്ഥാനത്തിൽ കരിയം ദേവീ ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരമാണ് ‘കരിയത്തമ്മ’ പുരസ്കാരം. 11111 രൂപയും, പ്രശസ്‌തിപത്രവും, ഉപഹാരവും അടങ്ങുന്ന കരിയത്തമ്മ പുരസ്‌കാരം മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് നൽകിവരുന്നു

3-ാമത് കരിയത്തമ്മ പുരസ്ക്കാരം
സാഹിത്യ, സാംസ്‌കാരിക, സാമൂഹിക രംഗത്തും, ആതുര സേവ പ്രവർത്തനങ്ങളിലും, പരിസ്ഥിതി പ്രവർത്തനങ്ങളിലും നൽകിവരുന്ന മഹത്തായ സംഭാവനകൾ പരിഗണിച്ച് പത്മശ്രീ സുഗതകുമാരിക്ക് 3-ാമത് 'കരിയത്തമ്മ' പുരസകാരം നൽകി ആദരിക്കുന്നു.

തന്ത്രിരത്ന പുരസ്ക്കാരം
താന്ത്രിക, പൂജാദിരംഗത്ത് വ്യക്തിമുദ്രപതിപ്പിക്കുകയും നിരവധി ക്ഷേത്രങ്ങളിലെ താന്ത്രിക സ്ഥാനം വഹിക്കുകയും, കരിയം ദേവിക്ഷേത്ര തന്ത്രിയുമായ തന്ത്രിമുഖ്യൻ
തിരുവനന്തപുരം ശ്രീകാര്യം പെരിയമന ബ്രഹ്മശ്രീ ഗോവിന്ദൻ പോറ്റി അവർകൾക്ക് കരിയം ദേവീക്ഷേത്ര ട്രസ്റ്റ് തന്ത്രിരത്ന പൂസ്ക്കാരം നല്‍കി ആദരിച്ചു. സ്വർണ്ണപതക്കവും, പ്രശസ്തിപ(തവും ഉപഹാരവും അടങ്ങുന്ന
തന്ത്രിരത്‌നപുരസ്‌കാരം 4-04-2016 ൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് സമർപ്പിച്ചു.
4-04-2016 ൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് ബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്‌പീക്കർ ശ്രീ പാലോട് രവി അവർകൾ നൽകി ആദരിക്കുന്നു.

നിറപുത്തരി വയൽ
കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ മാത്രം നടത്തിവരുന്ന ഒരു പ്രധാനചടങ്ങാണ് നിറപുത്തരി. ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും, സൗഭാഗ്യത്തിനും വേണ്ടി നടത്തുന്ന ഈ ചടങ്ങിന് വേണ്ടി സ്വന്തമായി ഒരു നിറപുത്തരി വയൽ ക്ഷേത്രപരിസരത്ത് ഒരുക്കി കൃഷി ചെയ്‌തുവരുന്നു. നിറപുത്തരി വയലും നെൽക്യഷിയും ക്ഷേത്രത്തിലെ ഐശ്വര്യത്തിന് ഒരു മുതൽകൂട്ടാകുന്നു.

Several new schemes will be announced soon.